സ്വന്തം മുരിങ്ങച്ചുവട്ടില്‍നിന്നും ആകാശം കണ്ട ചെറുകാടിനെപ്പോലെ പച്ചമണ്ണില്‍ ചവിട്ടിനിന്നാണ് അര്ജുന് ലോകത്തെയും കാലത്തെയും മികവോടെ എഴുതുന്നത്. പ്രാദേശികതയുടെ ചോര ഞരമ്പുകളില്‍ തിടംവെക്കുന്ന അസാധാരണമായ ആഖ്യാനചാരുതയുള്ള, ജീവിതം തുളുമ്പുന്ന കഥകളാണ് ഈ സമാഹാരത്തില്‍. വെളിച്ചത്തില്‍നിന്നു നിഴലിനെ വേര്‍തിരിക്കുന്നതുപോലെ സാധാരണമായ ജീവിതത്തിന്റെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന എട്ടു കഥകള്‍. ‘പൂര്‍വ്വകല്യാണീസുകൃതം’. അര്ജുന് കെ.വി. മാതൃഭൂമി. വില 153 രൂപ.
പൂര്‍വ്വകല്യാണീസുകൃതം
