തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ബെസ്റ്റാണ് മാതള നാരങ്ങ. മാതള നാരങ്ങയിലെ ആന്റിഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിന്‍ എ തലച്ചോറിലെ കോശങ്ങളെ നീര്‍ക്കെട്ട്, ഓക്സിഡേറ്റീവ് സ്ട്രെസ്സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ്, അള്‍സ്ഹൈമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ നീര്‍ക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസ്സുമാണ്. മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓര്‍മ്മക്കുറവുള്ളവരില്‍ ഓര്‍മ്മ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും പക്ഷാഘാത സാധ്യതകളെയും കുറയ്ക്കുന്നു ചെയ്യുന്നു. മാനസിക നില, ഓര്‍മ്മശക്തി എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോട്രാന്‍സ്മിറ്ററുകളായ അസറ്റൈല്‍കോളിന്‍, ഡോപ്പമിന്‍, സെറോടോണിന്‍ എന്നിവയെ ഉത്തേജിപ്പിക്കാനും മാതളനാരങ്ങയ്ക്ക് കഴിയും. ദിവസവും ഒരു കപ്പ് മാതളനാരങ്ങയോ ഒരു ഗ്ലാസ് ജ്യൂസോ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രായത്തിനും ഭാരത്തിനും ആരോഗ്യസ്ഥിതിക്കും കഴിക്കുന്ന മരുന്നുകള്‍ക്കും അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. പ്രമേഹം, രക്തസമ്മര്‍ദ്ധം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവും, രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മാതളനാരങ്ങ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവൂ. മാതളനാരങ്ങ ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാനും രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. കൂടാതെ ഇതിന്റെ അസിഡിക് സ്വഭാവം പല്ലുകള്‍ക്ക് നിറം മാറ്റമുണ്ടാക്കുകയും ഇനാമലിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാം. ഇതിനാല്‍ മാതളനാരങ്ങ കഴിച്ച ശേഷം വായ കഴുകുന്നതും ചെറുതായി പല്ലു തേയ്ക്കുന്നതും നല്ലതാണ്.