Screenshot 2024 09 16 19 55 21 010 com.google.android.googlequicksearchbox edit

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറുന്ന   ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. ഇ-സിമ്മിലേയ്ക്ക് മാറുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം സജീവമാണെന്നും, ഇവർക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ബന്ധപ്പെടുക. തുടർന്ന് അവരുടെ വാട്സ്ആപ്പ് ഉപയോ​ഗിച്ച് ക്യു ആ‍ർ കോഡ് കൈക്കലാക്കുകയാണ് തട്ടിപ്പ് സംഘത്തിന്റെ രീതിയെന്നും പോലീസ് വ്യക്തമാക്കി. കസ്റ്റമർ കെയർ സെൻ്ററിൽ നിന്നാണെന്ന വ്യാജേന ബന്ധപ്പെടുകയും തുടർന്ന് നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ ഇവർ നിർദ്ദേശിക്കുകയും ചെയ്യുന്നു.നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും “ടു സ്റ്റെപ് വെരിഫിക്കേഷൻ” എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *