ജാതീയതയെ നിശ്ശബ്ദമായി എതിര്‍ത്തുകൊണ്ട് ജീവിതം ആരംഭിച്ച ഒരു സ്ത്രീയുടെ കഥയാണിത്. മനുഷ്യനെന്ന ജാതി മാത്രം മതി ലോകത്തില്‍ എന്ന് സ്വപ്നം കണ്ട തങ്കത്തിന്റെ കഥയിലൂടെ നന്മയും സ്നേഹവും മതാതീതമായ കാഴ്ചപ്പാടും അതിനനുസരിച്ച് ജീവിച്ച ഒരു കുടുംബത്തിന്റെ കഥ. പുഴകളും പൂക്കളും അമ്പലവും പൂരവും നിറഞ്ഞ ഗ്രാമത്തിന്റെ കാഴ്ചകളും ഓര്‍മ്മകളിലൂടെ ഉരുത്തിരിയുന്ന രചന. ‘പിന്നിലേക്കൊഴുകുന്ന പുഴ’. ഡോ. പി എസ് രമണി. ഗ്രീന്‍ ബുക്സ്. വില 152 രൂപ.
പിന്നിലേക്കൊഴുകുന്ന പുഴ
