befunky 2022 11 1 14 2 1 2

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച. കെ റെയിൽ, ബഫർ സോൺ എന്നീ വിഷയങ്ങൾ ചര്‍ച്ചയായേക്കും.
സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയെക്കാക്കാൻ സമയം ചോദിച്ചിരുന്നു. അതേ തുടർന്നാണ് ഇന്ന് രാവിലെ കാണാൻ സമയം ലഭിച്ചത്.

വിവിധ പദ്ധതികൾക്കുള്ള വായ്പ പരിധി ഉയർത്തണമെന്ന ആവശ്യവും കെ റെയിൽ അനുമതിയും
ചർച്ചയിൽ ഉൾപ്പെടുത്തിയേക്കും

കെ റെയിൽ വിഷയം ചർച്ച ചെയ്യാനായി മുൻപും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. സാങ്കേതിക തടസങ്ങൾ മാറ്റിയാൽ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് പ്രധാനമന്ത്രി അന്നുറപ്പ് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഡിപി ആർ, ഭൂമിയേറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിലെ അവ്യക്തത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റെയിൽ മന്ത്രാലയം ഇക്കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിലും വ്യക്തമാക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *