ഐപിഒ യിലേക്ക് ചുവടു വെക്കുന്ന, രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേയുടെ പേര് മാറി. ‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്’ എന്നായാണ് മാറുന്നത്. വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള 1,200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) മൂല്യമുള്ള ഫോണ്‍പേ ഇന്ത്യയില്‍ ബിസിനസ് വിപുലീകരണത്തിന്റെ പാതയിലാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ ആവശ്യകതയാണ് പേര് മാറ്റത്തിന് പിന്നില്‍. ഐപിഒക്ക് മുന്നോടിയായി കൊട്ടക്ക് മഹിന്ദ്ര കാപ്പിറ്റല്‍, ജെ.പി മോര്ഗന്, മോര്ഗന് സ്റ്റാന്‍ലി തുടങ്ങിയ പ്രമുഖ കമ്പനികളെ ഫണ്ട് അഡൈ്വസര്‍മാരായി നിയമിച്ചിട്ടുണ്ട്. 1,500 കോടി ഡോളറാണ് കമ്പനി മൂല്യം കണക്കാക്കുന്നത്. 2022 ല്‍ ഫോണ്‍പേ സിംഗപ്പൂരില്‍ നിന്ന് ബെംഗളൂരിവിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 5,064 കോടി രൂപയില്‍ എത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിധ്യമാണ് അവര്‍ക്കുള്ളത്. 37 ശതമാനം വിപണി സാന്നിധ്യമുള്ള ഗൂഗ്ള്‍പേ ആണ് രണ്ടാം സ്ഥാനത്ത്.
ഐപിഒക്ക് മുന്നോടിയായി ഫോണ്‍പേ പേര് മാറ്റി
