കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് കുമാറിനെ ചെയർമാനായി നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ ഹൈക്കോടതിയുടെ മുന്നിലും പ്രദീപ് കുമാറിൻ്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിംഗിൽ ബെഞ്ച് പ്രദീപ് കുമാറിൻ്റെ നിയമനം റദ്ദാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിയമനം ശരിവച്ചിരുന്നു.
കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നൽകാനായി സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് മാനേജ്‌മന്റ്. ശമ്പളത്തിനായി 50 കോടി രൂപ വേണമെന്നാണ് ആവശ്യം. ശമ്പളം ഒക്ടോബർ 5ന് തന്നെ നൽകുമെന്ന് കെഎസ്ആർടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടിഡിഎഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് നാളെ തുടങ്ങുകയാണ്. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ലെന്ന് മാനേജ്മെന്റ് പറഞ്ഞു .
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയും
ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ദിഗ് വിജയ് സിങ്ങും മുകുൾ വാസ്നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കുന്നുണ്ട്. ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന.
എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ ശരി വയ്ക്കുന്ന തരത്തിൽ വീണ്ടും കൊച്ചിയിൽ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം (493gm ) MDMA യുമായി യുവാവ് മട്ടാഞ്ചേരിയിൽ പിടിയിലായി. പിടിയിലായ കൂവപ്പാടം സ്വദേശി ശ്രീനിഷിൻറെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു.
മധുകൊലക്കേസിൽ കോടതിയെ കബളിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ടി.കെ.സുബ്രഹമണ്യനോട് ഹാജരാകാനും കോടതി നിർദേശിച്ചു.
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ഇന്നും തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിരോധനം വന്നതിനു പിന്നാലെകേരളത്തിലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസമാണ്തുടങ്ങിയത്. ഇന്നലെ രാത്രി ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ് ആണ് പൊലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്.
https://youtu.be/PSxul3kDwi8