ഓരോ ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം കൂടിവരികയുമാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായി കഴിക്കുന്ന ഭക്ഷണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. അതുപോലെതന്നെ പാചകം ചെയ്യുമ്പോള്‍ ചില സുഗന്ധവ്യഞ്ജനങ്ങളോട് താത്കാലികമായി വിട പറയുകയും വേണം. കുരുമുളകുപൊടി വേനല്‍ക്കാലത്തിന് അത്ര യോജിച്ചതല്ല. ശരീരത്തിന്റെ താപനില കൂട്ടുമെന്നതിനാല്‍ കുരുമുളകുപൊടി തണുപ്പ് കാലാവസ്ഥയില്‍ ഉപയോഗിക്കേണ്ട ചേരുവയാണ്. ഭക്ഷണത്തിന് രുപിയും നിറവും നല്‍കുന്നതാണ് മുളകുപൊടി. ഇതും ശരീരത്തില്‍ താപനില കൂടാന്‍ കാരണമാകുമെന്ന കാര്യം മറക്കരുത്. ഇത് ശരീരത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത പോലും വര്‍ദ്ധിപ്പിക്കും. മുളകുപൊടി പരമാവധി ഒഴിവാക്കുകയോ വളരെ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഭക്ഷണത്തിന് ഒരു പ്രത്യേക രുചി പകരാന്‍ അല്‍പം വെളുത്തുള്ളി ഉപയോഗിച്ചാല്‍ മതിയെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ, വേനല്‍ക്കാലത്ത് സൂക്ഷിക്കണം. വെളുത്തുള്ളിയുടെ ഉപയോഗം ശരീരോഷ്മാവ് കൂട്ടുകയും അമിതമായി വിയര്‍ക്കാന്‍ കാരണമാകുകയും ചെയ്യും. ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. അമിതമായാല്‍ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും. ഇഞ്ചിക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷെ, വേനല്‍ക്കാലത്ത് ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇഞ്ചി നിങ്ങളുടെ ശരീരത്തെ കൂടുതല്‍ ചൂടാക്കും. വയറിന് ബുദ്ധിമുട്ട് തോന്നാനും അമിതമായി വിയര്‍ക്കാനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.