പുഷ്പയിലൂടെ ലോകം ഏറ്റെടുത്ത താര ജോഡികളായ പുഷ്പരാജും ശ്രീവല്ലിയും ഒരുമിച്ചെത്തുന്ന ‘പുഷ്പ 2’ലെ ‘പീലിങ്‌സ്’ ഗാനം പുറത്ത്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുനും രശ്മിക മന്ദാനയും തീ പിടിപ്പിക്കുന്ന ചുവടുകളുമായി തകര്‍ത്താറാടുകയാണ് പാട്ടില്‍. ‘കിസ്സിക്’ പാട്ടിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്. ‘പുഷ്പ 2: ദ റൂള്‍’ ഡിസംബര്‍ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളില്‍ 12,000 സ്‌ക്രീനുകളില്‍ എത്തും. തിയേറ്ററുകള്‍ തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും പദ്ധതിയിടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി.