പിസി ജോർജിനും മകൻ ഷോണിനും മറുപടിയുമായി ദീപിക മുഖപത്രം. മുഖപ്രസംഗത്തിലൂടെയാണ് ദീപിക മറുപടി നൽകിയത്. എഫ്സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു. സഭയ്ക്കില്ല ഹിംസയുടെ കുപ്പിണിപ്പട്ടാളം പക്ഷേ ഇരുമ്പുമറയിലെ ഉൻമൂലനത്തെ വിമർശിച്ച മാർപ്പപ്പയെ സ്റ്റാലിൻ പുച്ഛിച്ചത് പോപ്പിനെത്ര കുമ്മിണിപ്പട്ടാളമുണ്ട് എന്ന് ചോദിച്ചാണ്. കേരളത്തിലെ കവലച്ചട്ടമ്പിമാർ പറയുന്നു അധികാരമുണ്ട് കാണിച്ചുതരാമെന്ന്. ഭീഷണി വേണ്ട വാ മൂടി കെട്ടാൻ ആകില്ല ഇനിയും പറയും എന്നാണ് ലൈനെന്നും ദീപിക വ്യക്തമാക്കി.ബിജെപി നേതൃത്വവും ഇത് വരെ ജോർജിനെയും ഷോണിനെയും തള്ളിയിട്ടില്ല.
പിസി ജോർജിനും മകൻ ഷോണിനും മറുപടിയുമായി ദീപിക മുഖപത്രം
