വാമൊഴികളിലൂടെ സഞ്ചരിച്ച് നമ്മുടെ ഭാഷയുടെ കരുത്തായി നിലകൊള്ളുന്ന പഴഞ്ചൊല്ലുകളുടെയും കടങ്കഥകളുടെയും ബൃഹദ്സമാഹാരം. മനോഹരങ്ങളായ പഴമൊഴികളുടെയും ചൊല്ലുകളുടെയും ആശയം മനസ്സിലാക്കുന്നതിന് അതാതിടങ്ങളില്‍ അര്‍ത്ഥങ്ങള്‍ നല്കിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒപ്പം, ഭാഷാശാസ്ത്ര പ്രത്യേകതകള്‍, ശൈലീനിഘണ്ടു, പര്യായനിഘണ്ടു എന്നിവകൂടി ചേര്‍ത്ത് വിപുലപ്പെടുത്തിയ ഗ്രന്ഥം. ‘പഴഞ്ചൊല്ലും കടങ്കഥകളും മറ്റും’. വേലായുധന്‍ പണിക്കശേരി. ഡിസി ബുക്‌സ്. വില 540 രൂപ.