ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാന് ചിത്രമാണ് ‘കടകന്‍’. നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്തും. റിലീസിനോട് അടുക്കുന്ന അവസരത്തില്‍ ചിത്രത്തിന്റെ ഭാഗമാവാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചെയ്യേണ്ടത് ഇത്ര മാത്രം, ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് ‘കടകന്‍ റീല്‍ കോണ്ടസ്റ്റ്’ല്‍ പങ്കെടുക്കുക. സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ചെയ്യുന്ന റീലുകള്‍ #Kadakanmoviesongreel എന്ന ഹാഷ്ടാഗില് @kadakan_movie_official @dqswayfarerfilms എന്നീ അക്കൗണ്ടുകള്‍ ടാഗ് ചെയ്ത് വേണം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍. തെരഞ്ഞെടുക്കുന്ന ആറ് വ്യക്തികള്‍ക്ക് @terratoursandtravels @smashtoursandtravels @voyagergram_ എന്നിവരുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ യാത്ര സമ്മാനമായ് നേടാം. ബോധി, എസ് കെ മമ്പാട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ‘കടകന്‍’ ഫാമിലി എന്റര്‍ടൈനറാണ്. ചിത്രത്തില്‍ ഹരിശ്രീ അശോകന്, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന് ആര് ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോപി സുന്ദറിന്റെതാണ് സംഗീതം. ചിത്രത്തിലെ ആദ്യ ഗാനം ‘ചൗട്ടും കുത്തും’, സെക്കന്‍ഡ് സോങ്ങ് ‘അജപ്പമട’യും പുറത്തുവിട്ടിട്ടുണ്ട്.