തൃപ്തി ദിമ്രി, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഹിന്ദി ചിത്രം ‘ധടക്ക് 2’ ട്രെയിലര്‍ എത്തി. കതിര്‍, ആനന്ദി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘പരിയേറും പെരുമാള്‍’ സിനിമയുടെ റീമേക്ക് ആണിത്. തമിഴ്‌നാട്ടില്‍ ഏറെ ശ്രദ്ധനേടിയ ‘പരിയേറും പെരുമാള്‍’ ചര്‍ച്ചയായത് അതു മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം കൂടി ബന്ധപ്പെട്ടായിരുന്നു. സിനിമയുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലര്‍ റിലീസിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഹിന്ദി പതിപ്പിനെ തേടി എത്തുന്നത്. ഇത് പരിയേറും പെരുമാള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കമന്റുകള്‍ ഉയരുന്നു. ഷാസിയ ഇക്ബാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ധടക്ക് 2’ നിര്‍മിച്ചിരിക്കുന്നത് ധര്‍മ പ്രൊഡക്ഷന്‍സ്, സീ സ്റ്റുഡിയോസ്, ക്ലൗഡ് 9 പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ്. 2018 ല്‍ പുറത്തുവന്ന ‘ധടക്’ സിനിമയുടെ തുടര്‍ച്ചയായിട്ടാണ് ഈ സിനിമ എത്തുന്നത്. ‘സൈറാത്ത്’ എന്ന മറാഠി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ധടക്ക് ഒന്നാം ഭാഗം. ധടക്ക് 2 ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിലെത്തും.