Screenshot 2024 10 18 18 55 54 039 com.google.android.googlequicksearchbox edit

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ  ത്രികോണ മത്സരം നടന്നാൽ നേട്ടം ബിജെപിക്കായിരിക്കുമെന്ന്പി വി അൻവർ. രണ്ട് മുന്നണികളും അവരവരുടെ വോട്ടുപിടിച്ചാൽ ബിജെപിക്ക് അനായാസം വിജയിക്കാം . മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിൽക്കണം. സംസ്ഥാന നേതാവ് സുരേന്ദ്രനെ വരെ ബിജെപി സ്ഥാനാർത്ഥിയായി ആലോചിക്കുന്നത് ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും അൻവർ ചൂണ്ടിക്കാട്ടി.ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും പരസ്പരം ആലോചിച്ച് പാലക്കാട് പൊതു സ്ഥാനാർഥിയെ നിർത്തണം. ബിജെപിയുടെ ജയം തടയുകയാണ് വേണ്ടത്.പൊതുസ്ഥാനാർത്ഥിയെ പാലക്കാട് നിർത്തുകയാണെങ്കിൽ ഡിഎംകെ പിന്തുണക്കുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് പൊതുസ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അൻവർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *