ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അടുത്തറിയാന്‍ സഹായിക്കുന്ന അസാധാരണഗ്രന്ഥം. ‘കേരളത്തിലെ പക്ഷികള്‍’ എന്ന ക്ലാസിക് കൃതിയിലൂടെ കേരളസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇന്ദുചൂഡന്‍ പ്രകൃതിസ്നേഹികളുടെ നിത്യപ്രചോദനമാണ്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ സുരേഷ് ഇളമണ്‍ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ‘പക്ഷികളും ഒരു മനുഷ്യനും :ഇന്ദുചൂഡന്റെ ജീവിതം’. മാതൃഭൂമി. വില 499 രൂപ.