നിസ്വാര്‍ത്ഥനും സ്വാതന്ത്ര്യസമരസേനാനിയുമായ പിതാവുമൂലം ജീവിതത്തില്‍ പരാജയപ്പെട്ടുപോയെന്നു വിശ്വസിക്കുന്ന മഹാദേവന് എന്ന തൊണ്ണൂറുകാരന്റെ തെന്നിപ്പോകുന്ന ഓര്‍മ്മകളിലൂടെ സ്വാതന്ത്ര്യസമരകാലത്തിന്റെ ഒരേസമയം യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായേക്കാവുന്ന ചിത്രങ്ങള്‍കൊണ്ട് പൂര്‍ണ്ണമാകുന്ന ഒരുപിടി ഉപ്പ് എന്ന കഥയുള്‍പ്പെടെ, മിണ്ടാസ്വാമി, സ്വച്ഛന്ദമൃത്യു, കൂമന്‍പുഴയിലെ തട്ടുകടക്കാരന്, വല്ലപ്പോഴും വന്നുപോവുന്ന ഒരടയാളം, പാതിരാക്കോഴി അഥവാ വഴിതെറ്റിവന്ന ഒരു നാടോടിക്കഥ, ഗ്ലോറിയ എന്നിങ്ങനെ ഏഴു രചനകള്‍. എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഒരുപിടി ഉപ്പ്’. മാതൃഭൂമി. വില 119 രൂപ.
ഒരുപിടി ഉപ്പ്
