അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സര്‍വേശ്വരന്റെ കാരുണ്യമായി ലഭിച്ച ഓമന മകന്. മായാവിദ്യകള്‍കൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവന് തന്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിന്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകള്‍ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകള്‍ക്കപ്പുറം യഥാര്‍ഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്കരമായ ഒരു തടവുകാലമായിരുന്നു. എന്നാല്‍ വിഷമങ്ങളില്‍ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരന്’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ‘ഒരു അറബിക്കഥ’. ഡോ.എന്‍ പി ഹാഫിസ് മുഹമ്മദ്. എച്ആന്‍ഡ്സി ബുക്സ്. വില 180 രൂപ.