അവള്‍ സ്നേഹിക്കാനാഗ്രഹിച്ചതല്ല. എന്നിട്ടും അറിയാതെ സ്നേഹത്തില്‍ വീണുപോയി. അത് അവളുടെ ഹൃദയാകാശത്തില്‍ പൂത്തിരികള്‍ കത്തിച്ചു. അവള്‍ എന്തൊക്കെയോ ആശിച്ചു. എന്നാല്‍, അവന് അതൊരു സാധാരണ തമാശയായിരുന്നു. അതറിഞ്ഞപ്പോഴേക്കും അവള്‍ ആകെ തകര്‍ന്നുപോയി. ഒരു വിഫലപ്രണയത്തിന്റെ കരുണാര്‍ദ്രമായ കഥ. ‘ഓര്‍മ്മയ്‌ക്കൊരു പൂമരം’. പെരുമ്പടവം ശ്രീധരന്‍. സൈകതം ബുക്‌സ്. വില 256 രൂപ.