മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ. കഥയോടൊപ്പംതന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാകുന്നത് തന്റെ ഉറച്ച നിലപാടുകളിലൂടെയാണ്. ജാതിയതയും അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും മലയാളിയുടെ ജീവിതപരിസരങ്ങളെ ആപല്‍ക്കരമായ അവസ്ഥയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സക്കറിയയുടെ ചിന്തകള്‍ക്ക് പ്രസക്തിയേറെയാണ്. ഏതൊരു വായനക്കാരനെയും ഒരു പുനഃവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ‘ഒരെഴുത്തുകാരന്റെ കമ്മ്യൂണിസവും മറ്റു കുറിപ്പുകളും’. സക്കറിയ. എന്‍ബിഎസ്. വില 190 രൂപ.