പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യ രണ്ടു പുതിയ ഫോണുകളായ റെനോ 12 ഫൈവ് ജി, റെനോ 12 പ്രോ ഫൈവ് ജി വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കാമറയാണ് ഈ രണ്ടു ഫോണിന്റെയും പ്രത്യേകത. എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസര്‍ 2.0, എഐ സ്റ്റുഡിയോ, എഐ ക്ലിയര്‍ ഫേസ് എന്നിങ്ങനെ പേരുകളിലായിരിക്കും കാമറ. ഫോട്ടോ എഡിറ്റിംഗിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വരാനിരിക്കുന്ന റെനോ 12 സീരീസില്‍ എഐ സാങ്കേതികവിദ്യയാണ് ഏറ്റവും പുതിയ മാറ്റം. 50എംപി മെയിന്‍ സെന്‍സറും 50എംപി സെല്‍ഫി ഷൂട്ടറും ഉള്‍പ്പെടെ ആകര്‍ഷകമായ കാമറ ഫീച്ചറുകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യും. ജൂലൈ 12ന് ഓപ്പോ റെനോ 12 സീരിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒറ്റ സ്റ്റോറേജ് വേരിയന്റിലായിരിക്കും റെനോ 12 ഇറങ്ങാന്‍ സാധ്യത. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായിട്ടായിരിക്കും ഫോണ്‍ ഇറങ്ങുക. എന്നാല്‍ റെനോ 12 പ്രോ രണ്ടു സ്റ്റോറേജ് വേരിയന്റുകള്‍ അവതരിപ്പിച്ചേക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജും, 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള രണ്ടു വേരിയന്റുകള്‍ അവതരിപ്പിക്കും. 6.7 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഫോണിന്. മീഡിയാടെക് ഡൈമെന്‍സിറ്റി 8250 സ്റ്റാര്‍ സ്പീഡ് എഡിഷന്‍ എസ്ഒസി, ഡൈമെന്‍സിറ്റി 9200 പ്ലസ് സ്റ്റാര്‍ സ്പീഡ് എഡിഷന്‍ ചിപ്പ്സെറ്റ് എന്നിങ്ങനെയായിരിക്കും റെനോ 12നും റെനോ 12 പ്രോയ്ക്കും കരുത്തുപകരുക.