ആണവരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന സംഭവകഥയാണിത്. അമേരിക്കയുടെ ആണവപദ്ധതിയുടെ തലവന്‍ ഓപ്പണ്‍ഹൈമര്‍ എന്ന വിവാദപുരുഷനായിരുന്നു. ജീവിച്ചിരുന്ന ശാസ്ത്രജ്ഞര്‍ തന്നെയാണ് കഥാപാത്രങ്ങള്‍. അവര്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍, പീഡനങ്ങള്‍, നേരിട്ട സാഹസപൂര്‍വമായ ഗവേഷണപര്‍വ്വങ്ങള്‍, അണുപരീക്ഷണശാലകളില്‍ അരങ്ങേറിയ അന്തര്‍നാടകങ്ങള്‍, ചാരക്കഥകള്‍, അവഗണനകള്‍ എല്ലാമുണ്ട് ഈ കഥയില്‍. ശാസ്ത്രത്തിലും അതോടൊപ്പംതന്നെ രാഷ്ട്രീയത്തിലും നടന്ന സംഭവങ്ങള്‍ യഥാതഥമായി പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് ഈ നോവലില്‍. കഥയവസാനിക്കുന്നത് ലോകം ഒരിക്കലും മറക്കാത്ത ദുരിതം ഒരു സമൂഹത്തിന് സമ്മാനിച്ചിട്ടാണ്. എന്നെന്നേക്കുമുള്ള ഭയം മനുഷ്യഹൃദയത്തില്‍ അവശേഷിപ്പിച്ചിട്ടാണ്. ‘ഓപ്പണ്‍ഹൈമര്‍’. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്. ഡിസി ബുക്‌സ്. വില 399 രൂപ.