പ്രാഥമിക ഓഹരിവില്‍പ്പനയിലൂടെ (ഐപിഎം) ഫണ്ട് സമാഹരണം നടത്താന്‍ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന് സെബിയുടെ അനുമതി. ഐപിഒയിലൂടെയും ഓഫര്‍ ഫോര്‍ സെയിലിലൂടെയും 7250 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഐപിഒയിലൂടെ 5500 കോടി രൂപ സമാഹരിക്കുമെന്ന് സെബിയില്‍ കമ്പനിയുടെ ഫയലിംഗില്‍ പറയുന്നു. ഓഫര്‍ ഫോര്‍ സെയിലിലൂടെ 1750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറിലാണ് ഐപിഒയിലൂടെയുള്ള ഫണ്ട് സമാഹരണത്തിന് കമ്പനി സെബിയെ സമീപിച്ചത്. 9.52 കോടി ഓഹരികള്‍ വിപണിയില്‍ ഇറക്കി പണം സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ സതീഷ് മേത്തയ്ക്ക് കമ്പനിയില്‍ 41.92 ശതമാനം ഓഹരിയും ബിസി ഇന്‍വെസ്റ്റ്‌മെന്റിന് 13.09 ശതമാനം ഓഹരിയുമുണ്ട്. ഒല ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ‘എസ് 1 പ്രോ’ 2021 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. നിലവില്‍ പോര്‍ട്ട്ഫോളിയോയില്‍ 5 സ്‌കൂട്ടര്‍ മോഡലുകളാണ് ഉള്ളത്.