ഇന്ത്യയിലെ വില്‍പന, സേവന ശൃംഖല 4000 ആയി വിപുലീകരിക്കാന്‍ ഒരുങ്ങി ഒല ഇലക്ട്രിക്. എല്ലാ ഇന്ത്യന്‍ കുടുംബങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിന് നടത്തുന്ന #സേവിംഗ്‌സ് വാലസ്‌കൂട്ടര്‍ പ്രചാരണത്തിന്റെ ഭാഗമായാണ് ഡിസംബര്‍ 25ന് വില്‍പന, സേവന ശൃംഖല നാലായിരമായി ഉയര്‍ത്തുന്നത്. ആഗോളതലത്തില്‍ തന്നെ ഇവി വിതരണം അതിവേഗം നടപ്പാക്കുന്ന ഒന്നാണ് ഇത് എന്നാണ് ഒല ഇലക്ട്രിക് പറയുന്നത്. സേവിംഗ്‌സ് വാലസ്‌കൂട്ടര്‍ പദ്ധതിയുടെ ഭാഗമായി യഥാര്‍ത്ഥ 24 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണത്തില്‍ എസ് 1 പ്രോയുടെ പരിമിത ‘സോന’ പതിപ്പും കമ്പനി അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് വര്‍ഷാവസാന സര്‍പ്രൈസ് എന്ന നിലയില്‍, #OlaSonaContest വഴി കമ്പനി ഒല എസ് 1 പ്രോ സോനയുടെ പരിമിതമായ യൂണിറ്റുകള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ ഒല എസ് 1-നൊപ്പം ഒരു റീല്‍ പോസ്റ്റ് ചെയ്യണം അല്ലെങ്കില്‍ ഒല സ്റ്റോറിന് പുറത്ത് ഒരു ചിത്രം/സെല്‍ഫി ക്ലിക്കുചെയ്ത് #OlaSonaContest ഉപയോഗിച്ച് ഒല ഇലക്ട്രിക്കിന് ടാഗ് ചെയ്യണം. ഡിസംബര്‍ 25-ന് ഒല സ്റ്റോറുകളിലുടനീളം സംഘടിപ്പിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരത്തിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാം.