ദസറ ഉത്സവത്തോട് അനുബന്ധിച്ച് പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഒബെന്‍ റോര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ആകര്‍ഷകമായ ഓഫറുകളുടെ പരമ്പര തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഓഫര്‍ ക്യാമ്പയിന്‍ ഒക്ടോബര്‍ 12 വരെ തുടരും. ഓബെന്‍ ഇലക്ട്രിക് പുറത്തിറക്കുന്ന ജനപ്രിയ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് റോര്‍. ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇവി 30,000 രൂപ കിഴിവോടെ വാങ്ങാനാണ് അവസരം ഒരുങ്ങിയിരിക്കുന്നത്. 1,49,999 രൂപയ്ക്ക് വിറ്റിരുന്ന ഇലക്ട്രിക് ബൈക്കിന്റെ വില ഫലത്തില്‍ 1,19,999 രൂപയായി മാറി. അഞ്ച് വര്‍ഷത്തെ വിപുലീകൃത വാറണ്ടിയുമുണ്ട്. ഈ ദിവസം ബെംഗളൂരു, ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലെ ഒബെന്‍ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് റോര്‍ വാങ്ങുമ്പോള്‍ 60,000 രൂപ വരെ ലാഭിക്കാം. ഈ ഇവന്റില്‍ വെച്ച് 1.50 ലക്ഷം രൂപ യഥാര്‍ത്ഥ വിലയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 90,000 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് വീണു കിട്ടിയിരിക്കുന്നത്.