അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ഷറഫുദ്ദീന്‍ ആണ്. ‘അകലകലേ’ എന്ന് പേരിട്ടരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ശരത് കൃഷ്ണന്‍ ആണ്. ബിജിന്‍ ചാണ്ടിയാണ് മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നടന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.