രാജ്യത്താകമാനമുള്ള ഗതാഗത മാര്‍ഗങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരൊറ്റ കാര്‍ഡ് പുറത്തിറത്തി എസ്ബിഐ. റോഡ്, റെയില്‍, ജലം എന്നിവയിലേത് മാര്‍ഗം വഴി യാത്ര ചെയ്താലും ഈ കാര്‍ഡ് ഉപയോഗപ്പെടുത്താം. റുപേ, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയുടെ സംയുക്ത പിന്തുണയോടെയാണ് രാജ്യത്തെ ആദ്യ ‘ട്രാന്‍സിറ്റ് കാര്‍ഡ്’ എസ്.ബി.ഐ പുറത്തിറക്കിയിട്ടുള്ളത്. ‘ഒരു രാജ്യം, ഒരു കാര്‍ഡ്’ എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കുന്നതെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാര പറഞ്ഞു. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് വേദിയില്‍ ആണ് കാര്‍ഡ് പുറത്തിറക്കിയത്. ഈ കാര്‍ഡ് ഉപയോഗിച്ച് റീറ്റെയ്ല്‍, ഇ-കൊമേഴ്സ് പേമെന്റുകളും നടത്താനാകും. 2019 മുതല്‍ എന്‍.സി.എം.സിയുമായി ചേര്‍ന്ന് സിറ്റി വണ്‍ കാര്‍ഡ്, നാഗ്പൂര്‍ മെട്രോ മഹാ കാര്‍ഡ്, മുംബൈ വണ്‍ കാര്‍ഡ്. ഗോ സ്മാര്‍ട്ട് കാര്‍ഡ്, സിംഗാര ചെന്നൈ കാര്‍ഡ് എന്നിങ്ങനെ വിവിധ കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട് എസ്.ബി.ഐ. രാജ്യം മുഴുവന്‍ ഉപയോഗപ്പെടുത്താവുന്ന കാര്‍ഡുകള്‍ ലഭിക്കാന്‍ വിവിധ ഗതാഗത വകുപ്പുകള്‍ എന്‍.സി.എം.സിയില്‍ അംഗമാകണം. ഇത്തരത്തില്‍ ബന്ധിപ്പിച്ചിട്ടുള്ള ഗതാഗത മാര്ഗങ്ങളിലായിരിക്കും കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുക.