മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വെബ് ഉപയേക്താക്കള്ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ അനുവദിക്കുകയും സംഭാഷണങ്ങള്‍ക്ക് സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നു. ലോക്ക് ചെയ്ത ചാറ്റുകള്‍ക്ക് വെബില്‍ പ്രത്യേക ടാബ് കാണാമെന്നാണ് ഡിസൈന്‍ സ്ക്രീന്‍ ഷോട്ടുകള്‍ നല്കുന്ന സൂചന. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് വാട്സ്ആപ്പ്ലെ ചാറ്റ് ലോക്ക് സംവിധാനം, ആപ്പിന്റെ ന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ കാണുന്ന ഇന്റര്‍ഫെയ്സിന് സമാനമായിരിക്കാം, കൂടാതെ ഉപയോക്താക്കള്‍ക്ക് സ്വകാര്യതയും സുരക്ഷാ ആനുകൂല്യങ്ങളും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്, സ്വകാര്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്ന ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് ഉടന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ പതിപ്പുകള്‍ക്ക് സമാനമായി, ഒരു പാസ്കോഡ് അല്ലെങ്കില്‍ ബയോമെട്രിക് (വിരലടയാളം അല്ലെങ്കില്‍ ഫെയ്സ് ഐഡി പോലുള്ളവ) ഉപയോഗിച്ച് വ്യക്തിഗത ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍ തേര്‍ഡ്പാര്‍ടി ആപ് ലോക്കിങ്ങ് സംവിധാനം ഇത്തരത്തില്‍ ചാറ്റ് മറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
ഇനി വ്യക്തിഗത ചാറ്റുകളും ലോക്ക് ചെയ്യാം
