കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠന-ചികിത്സാ- മേഖലയുടെ വളര്‍ച്ചയില്‍ ആദ്യം മുതല്‍ പങ്കെടുക്കുകയും ചികിത്സകന്‍, അധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത സമുന്നത മനഃശാസ്ത്ര വിദഗ്ധനാണ് ഡോ. കെ എ കുമാര്‍. കേരളത്തിലെ മനോരോഗ ചികിത്സ കടന്നുപേ ാന്ന ദരിദ്രവും അസന്തുലിതവുമായ ഘട്ടങ്ങള്‍ക്കും അതിന്റെ പടിപടിയായുള്ള പുരോഗതിക്കും ഒരുപോലെ ദ്യക്സാക്ഷിയാണ് ഡോ. കുമാര്‍. അതിനാലാണ് ഡോ. കുമാറിന്റെ ആത്മകഥ സ്വന്തം ജീവിതാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും മാത്രമല്ല, മാനസികചികിത്സയുടെ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയായി മാറുന്നത്. കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ വിലയേറിയ ചരിത്രമാണ് ഡോ. കുമാറിന്റെ ആത്മകഥ. ‘നോവും നിലാവും’. ഡോ. കെ എ കുമാര്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 420 രൂപ.