ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പനയില്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് നോക്കിയ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021-22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പന 129 ശതമാനം ഉയര്‍ന്ന് 56.8 യൂറോയായി (ഏകദേശം 5,043 കോടി രൂപ). മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 24.8 കോടി യൂറോയായിരുന്നു വാര്‍ഷിക വില്‍പ്പന. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് നെറ്റ്വര്‍ക്ക് വിതരണത്തിനുള്ള പിന്തുണ നല്‍കുന്ന കമ്പനി കൂടിയാണ് നോക്കിയ. ഇത്തവണ 5ജി സേവനങ്ങള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് നോക്കിയയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചത്. ഇന്ത്യയ്ക്ക് പുറമേ, ഇത്തവണ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ- പസഫിക്, ചൈന തുടങ്ങിയ മേഖലകളില്‍ നിന്നും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ നോക്കിയയ്ക്ക് സാധിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഉപകരണങ്ങളുടെ വില്‍പ്പന 11 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ, ഉപകരണങ്ങളുടെ വില്‍പ്പനയില്‍ നിന്നും 745 കോടി യൂറോയുടെ നേട്ടം കൈവരിക്കാന്‍ നോക്കിയയ്ക്ക് സാധിച്ചിട്ടുണ്ട്.