ബാലസാഹിത്യത്തില്‍ ഇങ്ങനെ ഒരു സംഭവമോ? ശാസ്ത്രത്തെ ഇത്രയും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകമോ? ഈ ഗ്രന്ഥം സയന്‍സില്‍ താല്പര്യമുള്ള എല്ലാപ്രായക്കാര്‍ക്കും (ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ)ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കും. ഭൂമി മുതല്‍ ബഹിരാകാശം വരെ സംഭവിക്കുന്ന പ്രതിഭാസങ്ങളെ ലളിതമായഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള ഈ പ്രയത്നം ശ്ലാഘനീയമാണ്. കുഞ്ഞുമനസ്സുകളില്‍ ജിജ്ഞാസ ഉദ്ദീപിപ്പിക്കാന്‍ ഈ പുസ്തകം അത്യധികം ഉപയോഗപ്പെടും. ‘ഞണ്ടു മഴ, തവള മഴ, മത്സ്യമഴ’. രാജു നാരായണസ്വാമി ഐ എ എസ്. വിഷന്‍ മില്ലേനിയം പബ്ളിഷേഴ്സ്. വില 90 രൂപ.