തീവ്രവാദത്തിന്റെയും ഓണ്‍ലൈന്‍ ജീവിതത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അശരണമായ വര്‍ത്തമാന കാലം. സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവാത്ത കാലത്തില്‍ നിന്നുകൊണ്ട് സംഭ്രമജനകമായ ഒരു കഥാപരിസരം ഉരുത്തിരിയുകയാണിവിടെ. കേസിന്റെ നാള്‍വഴികള്‍. അതിലൂടെ ഒരു നിഴല്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഐ പി എസ് ട്രെയിനിയായ മുഹമ്മദ് ഷഫീഖ് കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് എത്തുന്ന രണ്ടാഴ്ചക്കാലത്തിനിടയില്‍, അപ്രതീക്ഷിതമായി അനാവരണം ചെയ്യപ്പെടുന്ന അന്തര്‍ദേശീയ കുറ്റവാളിയുടെ ഭൂതകാല ജീവിതവും അയാളെ തേടിയുള്ള യാത്രയുമാണ് ഈ ക്രൈം നോവല്‍. ‘നിഴല്‍’. ദീപക് രാമചന്ദ്രന്. ഗ്രീന്‍ ബുക്സ്. വില 142 രൂപ.
നിഴല്‍
