ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളം സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്റെ ആദ്യ സീസണ് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്നുള്ള പുതിയ വെബ് സീരീസായ ‘ഫാര്‍മ’യ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് നിവിന്‍ പോളി. പി. ആര്‍ അരുണ്‍ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരമായ രജിത് കപൂറും വെബ് സീരീസില്‍ നിവിന്‍ പോളിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിത് കപൂര്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 1998 ല്‍ പുറത്തിറങ്ങിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലായിരുന്നു രജിത് കപൂര്‍ അവസാനം അഭിനയിച്ചത്. യഥാര്‍ത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ‘ഫാര്‍മ’ ഒരുങ്ങുന്നത്. ശ്രുതി രാമചന്ദ്രന്‍, നരേയ്ന്‍, വീണ നന്ദകുമാര്‍ എന്നിവരാണ് വെബ് സീരീസിലെ മറ്റ് പ്രധാന താരങ്ങള്‍. അഭിനന്ദന്‍ രാമനുജമാണ് വെബ്‌സീരീസിന് ഛായാഗ്രഹണമൊരുക്കുന്നത്. ഉണ്ടാ, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൃഷ്ണന്‍ സേതുകുമാര്‍ ആണ് വെബ്‌സീരീസ് നിര്‍മ്മിക്കുന്നത്.