ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകളില്‍ ഇന്ത്യന്‍ നിര്‍മിത നിസാന്‍ മാഗ്നൈറ്റിന് മിന്നും വിജയം. മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള സുരക്ഷാ റേറ്റിങ്ങില്‍ ഫൈവ് സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിന് ത്രീ സ്റ്റാറുമാണ് മാഗ്നൈറ്റിന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 ല്‍ 32.31 മാര്‍ക്കും നേടി അഞ്ച് സ്റ്റാര്‍ കരസ്തമാക്കിയപ്പോള്‍ കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 33.64 മാര്‍ക്കും മാഗ്‌നൈറ്റിന് ലഭിച്ചു. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള മോഡലാണ് മാഗ്‌നൈറ്റ്. പുതിയ മാഗ്നൈറ്റില്‍ 72എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കുമുള്ള 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണെങ്കില്‍ കരുത്ത് 100എച്ച്പിയും ടോര്‍ക്ക് 160 എന്‍എമ്മും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാനുവല്‍ ഗിയര്‍ബോക്‌സ് രണ്ട് എന്‍ജിനുകളിലും ലഭിക്കും എന്നാല്‍ എംഎംടി ഗിയര്‍ബോക്‌സ് 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനിലും സിവിടി ഗിയര്‍ബോക്‌സ് ടര്‍ബോ പെട്രോള്‍ എന്‍ജിനിലും മാത്രം.