ന്യൂയോര്‍ക്ക് നഗരത്തെയാകെ സംഭ്രമത്തിലാഴ്ത്തിക്കൊണ്ട് അവിവാഹിതകളായ പെണ്‍കുട്ടികളും വിവാഹിതരായ സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗര്‍ഭത്തിനിരകളാവുകയും ഗര്‍ഭഛിദ്രം നടത്തിയാല്‍ മരിച്ചുപോകുകയും ചെയ്യുന്നു. അതിന്റെ കാരണം തേടുന്ന എഫ്.ബി.ഐ. സംഘത്തിന് അതുവരെ പരിചിതമല്ലാത്ത ദുര്‍ഘടമാര്‍ഗങ്ങളിലൂടെയാണു അന്വേഷണം നടത്തേണ്ടിവരുന്നത്. ആ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ഭീകരവാദികളുടെ പുത്തന്‍ ആയുധം എ.ഐ. ടെക്‌നോളജിയിലൂടെ ഉണ്ടാക്കിയെടുത്ത നിര്‍മിതമനുഷ്യനാണെന്ന് അവര്‍ കണ്ടെത്തുമ്പോഴും അതിനെ നേരിടാനാകാതെ കുഴങ്ങുകയാണ് എഫ്.ബി.ഐ. എ.ഐ. കാലത്തെ വിഭ്രാമകമായ അവസ്ഥയിലൂടെ വായനക്കാരെ നയിക്കുന്ന ക്രൈംത്രില്ലര്‍. ‘നിര്‍മിതമനുഷ്യന്‍ 7.0’. ജോസ് പാഴൂക്കാരന്‍. എച്ച് & സി ബുക്‌സ്. വില 450 രൂപ.
നിര്‍മിതമനുഷ്യന്‍ 7.0
