ഗ്രാമീണമായ ഒരു സ്ഥലനാമോത്പത്തികഥയും ജാരസംസര്‍ഗസംശയത്തില്‍ നിന്നുണ്ടായ കൊലപാതകത്തിന്റെ കഥയും കൂട്ടിയിണക്കുന്ന ‘നിലവിളിക്കുന്നിലേക്കുള്ള കയറ്റം’ ജീവിതത്തിനും മരണത്തിനുമിടയിലെ സര്‍പ്പിളസമയത്തില്‍ തൃഷ്ണകളും അഭിലാഷങ്ങളും പാഷാണതുല്യമായ അസൂയയും മദമാത്സര്യങ്ങളുമെല്ലാം പകര്‍ന്നാടുന്ന മനുഷ്യ പ്രകൃതിയുടെ ആവിഷ്‌കാരമായിത്തീരുന്നത് അഗദതന്ത്രത്തെ ആഖ്യാനതന്ത്രമായി സ്വീകരിക്കുന്നതുകൊണ്ടാണ്. വിഷവും അതിന്റെ ഗുണവേഗങ്ങളും ഔഷധവും വിഷബാധിതനും വിഷകാരകനും വിഷഹാരിയും രസായനവാദിയുമെല്ലാം കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ഘോരവും മാന്ത്രികവുമായ ഒരു ദുരന്തനാടകവേദിയായി ഈ നോവല്‍ മാറുന്നു. എം.നന്ദകുമാര്‍. ചിത്രീകരണം കെ. ഷെരീഫ്. മാതൃഭൂമി. വില 170 രൂപ.