ഇരുള് പടന്ന വഴിത്താരകളിലേക്ക് ഇടയ്ക്കൊരു മിന്നാമിന്നി പ്രകാശം പരത്തുന്നു. ആ പ്രകാശത്തില്‍ കഥാകാരി തന്റെ പേനത്തുമ്പിലെ നിധിശേഖരം കാണിച്ച് നമ്മെ ക്ഷണിക്കുന്നു. മുഷിവില്ലാതെ വായിച്ചു പോകാവുന്നവയാണ് ഓരോ കഥയും. കഥകള്‍ പൂര്‍ണ്ണത തേടുന്നത് വായനക്കാരന്റെ മനസ്സിലാണല്ലോ. നൂറ്റാണ്ട് പിന്നിട്ട മലയാള കഥാസാഹിത്യശാഖയുടെ ഇങ്ങേ അറ്റത്ത് ഒരുപിടി കഥകള്‍ കയ്യിലും അതിലേറെ കഥാബീജങ്ങള്‍ മനസ്സിലും നിറച്ച് ജോസ്സി ബിഹേപ്പി എന്ന കഥാകാരി വായനാസമൂഹത്തിനു മുന്നില്‍ നില്ക്കുന്നു. ‘നിള’. ഗ്രീന്‍ ബുക്സ്. വില 133 രൂപ.