Untitled design 20250112 193040 0000 1

 

 

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തീരുമാനിച്ചത് നികുതി ഘടനമാത്രമെന്നും വിൽപനയിൽ അന്തിമ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുക്കുമെന്നുമാണ് വി ഡി സതീശന്‍റെ വിശദീകരണം.

 

പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പിൻവലിക്കാൻ ആണോ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെ പ്രതിപക്ഷ നേതാവ് മറുപടിയുമായി രം​ഗത്തെത്തി.ഇപ്പോൾ പിഎം ശ്രീ ഇല്ലെന്നും പദ്ധതി നടപ്പായിട്ടില്ലെന്നുമാണ് പിണറായിയുടെ മറുപടി.

 

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നു. പ്രാഥമിക ചർച്ചകൾ നടന്ന യോഗത്തിൽ, പദ്ധതിയിൽ ഒപ്പിട്ടതിനെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ രൂക്ഷമായ വാക്പോര് നടന്ന പശ്ചാത്തലത്തിലാണ് ഈ യോഗം.

 

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം. ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്, ഈ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് നടപടി.

 

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു. സിപിഎം പ്രവർത്തകനായ പാളയം സന്തോഷാണ് വിദേശത്തേക്ക് കടന്നത്. സന്തോഷിനെതിരെ ലുക്ക് ഔട്ട്നോട്ടീസിറക്കി.

 

ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി. തുടരാൻ താൽപര്യമില്ലെന്ന് ഉദ്യോഗസ്ഥനിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് മാറ്റിയത്. ബിജുവിനെതിരായ ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് ബോർഡ് തീരുമാനം.

 

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് ലഭിച്ചത്.പിണറായി വിജയന്‍റെ മകള്‍ വീണയെ രണ്ടാമത് ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.

 

ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍.സ്വകാര്യവല്‍ക്കരണ ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രി, നികുതി ഭാരം അടിച്ചേൽപ്പിക്കാതെ വരുമാനം കൂട്ടുമെന്നും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. കരിമണൽ ഖനനത്തിൽ കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

തെക്കൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ ബിനോയ് ജോർജിനെ നിയമിച്ചു.തിരുവല്ല സ്വദേശിയായ ബിനോയ് ജോർജ് നിലവിൽ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വീസ വിഭാഗത്തിലെ ജോയിൻറ് സെക്രട്ടറിയാണ്.

 

ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പഠിക്കാതെ അവർക്കു ഇഷ്ടം ഉള്ളത് പറയുന്നുവെന്നും എനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ടിപ്പർ ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം.

 

ദേശീയ വിദ്യാഭാസ നയം പൂർണമായും നടപ്പാക്കൽ തന്നെയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യമെന്നും അതിനാണ് പണം നൽകുന്നതെന്നും സമസ്തയുടെ പോഷക സംഘടന എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ.മലപ്പുറം ജില്ല വിഭജിക്കൽ അനിവാര്യമായ കാര്യമാണ്. ആവശ്യം മുസ്ലിം ലീഗ് മുന്നോട്ട് വെക്കുമ്പോൾ അതിനെ വർഗീയമാക്കാൻ ചിലർ ശ്രമിക്കും. ജില്ലാ വിഭജിക്കേണ്ടതിൻ്റെ ആവശ്യകത മാധ്യമങ്ങൾ ഉയർത്തിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

 

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരിൽ 19 പേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലരയ്ക്കായിരുന്നു സത്യപ്രതിജ്ഞ. 19 പേർക്കും മേയർ വി വി രാജേഷാണ് സത്യ വാചകം ചൊല്ലി കൊടുത്തത്.എന്നാൽ തിടുക്കത്തിലുള്ള ഈ പുനർസത്യപ്രതിജ്ഞ പിൻവാതിലിലൂടെ നടത്തിയത് ദുരൂഹമായ നടപടിയാണെന്ന് ആരോപിച്ച് കോൺഗ്രസും എൽഡിഎഫും രംഗത്തെത്തി.

 

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാന്‍റെ വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥി എ എം ആരിഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടർമാർക്കിടയിൽ തന്നെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തി എന്നായിരുന്നു ആരോപണം. 63,513 വോട്ടിനാണ് കെസി വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് വിജയിച്ചത്.

 

ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. പന്മന വില്ലേജ് ഓഫീസര്‍ രാധാകൃഷ്ണ പിള്ളയെ സ്ഥലം മാറ്റിയ നടപടിയിലാണ് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്.

 

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. ഇടുക്കി, വയനാട്‌ ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും മറ്റ്‌ ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന്‌ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ്‌ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്‌.

 

എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ. പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണ്. പുതിയ സർക്കാരിന് സമയം നൽകണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഇത്. ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള പ്ലാറ്റ്ഫോമുകളും ഉണ്ടെന്നും കാത്തിരുന്ന് കാണാമെന്നും വേടൻ പറഞ്ഞു.

 

എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ. പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണ്. പുതിയ സർക്കാരിന് സമയം നൽകണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഇത്. ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള പ്ലാറ്റ്ഫോമുകളും ഉണ്ടെന്നും കാത്തിരുന്ന് കാണാമെന്നും വേടൻ പറഞ്ഞു.

 

 

പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി.വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പറാണ് സുനിൽ. ‘ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ’ എന്നായിരുന്നു സുനിൽ പ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പറാണ് കോടതിയെ സമീപിച്ചത്.

 

കേരള തീരത്തെ കരിമണല്‍ സ്വകാര്യ മേഖലയ്ക്ക് ഖനനം ചെയ്യാന്‍ അനുവാദം നൽകുന്നതിനെതിരെ സിപിഐ അതിശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ചു. ഈ പ്രക്ഷോഭത്തില്‍ വി എം സുധീരന്‍ അടക്കം യോജിക്കാവുന്ന എല്ലാവരുമായും കൈകോര്‍ത്ത് നീങ്ങുമെന്ന് സിപിഐ.

 

2025ൽ രാജ്യത്ത് വിതരണം ചെയ്തത് 1.39 കോടി പാസ്പോർട്ടുകൾ. ദുരുപയോഗം തടയുന്നതിനുള്ള ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടാണ് കഴിഞ്ഞ വർഷം വിതരണം ചെയ്തതെന്ന് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.രാജ്യത്ത് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കാനും എല്ലാ മണ്ഡലങ്ങളിലും കേന്ദ്രങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

 

യുഎസ് അംബാസഡർ സെർജിയോ ഗോർ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ മുന്നോട്ടുവെച്ച നിർദേശം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിരസിച്ചു. സെക്രട്ടറിയേറ്റിലെ തൻ്റെ ഓഫീസിൽ വെച്ച് കാണുന്നതാണ് ഉചിതമെന്ന് അദ്ദേഹം അറിയിച്ചതിനെ തുടർന്ന്, അംബാസഡർ ഓഫീസിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു.

 

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ബിജെപി നേതാവ് സുവേന്ദു അധികാരിയെ പ്രശംസിച്ച് രംഗത്തെത്തി. തൃണമൂലിൽ ഒന്നിച്ചു പ്രവർത്തിച്ച കാലത്തെ സൗഹൃദവും തനിക്ക് നൽകിയ പിന്തുണയും അഭിമുഖത്തിൽ വെളിപ്പെടുത്തിയ മഹുവയുടെ പ്രസ്താവന, ബംഗാളിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

 

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും അന്വേഷണ ഏജന്‍സിയുടെ റഡാറിലാണ്.

 

കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. കെട്ടിടത്തിൻ്റെ ഉള്ളിൽ കുടുങ്ങിയ 7 തൊഴിലാളികളെ രക്ഷപ്പെടുത്തി.

 

അയോധ്യയിലെയും ഉജ്ജയിനിലെയും കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആരോപിച്ചു.500 കോടി രൂപ വിലമതിക്കുന്ന ഭൂമി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേശകൻറെ ട്രസ്ററ് വാങ്ങിയത് വെറും ഒരു രൂപയ്ക്ക്.മുഖ്യമന്ത്രിയായ ശേഷം 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്നും വന്നുവെന്നും അദ്ദേഹം ചോദിച്ചു.

 

ഇസ്രയേൽ സൈന്യം രണ്ട് വർഷത്തിനിടെ കൊന്നുകളഞ്ഞത് 20,000 കുട്ടികളെയാണെന്നും മനപ്പൂർവ്വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനും തെളിവുണ്ടെന്നും, ഗാസയിൽ ഇസ്രയേൽ നടത്തിയ മനുഷ്യക്കുരുതി നടത്തിയെന്നും സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതി. 2021നും 2025നും ഇടയിൽ 20000 കുട്ടികെ ഇസ്രയേൽ സൈന്യം കൊന്നൊടുക്കിയതായി അന്വേഷണ സമിതി റിപ്പോർട്ടിൽ വെളിപ്പെടുത്തി.

 

ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തെരഞ്ഞെടുപ്പിൽ സോഹ്‌റാൻ മാംദാനി എന്ന പുതിയ പവർ ബ്രോക്കറുടെ ഉദയം. മാംദാനിയുടെ പിന്തുണയോടെ മത്സരിച്ച സോഷ്യലിസ്റ്റ് സ്ഥാനാർത്ഥികൾ വിജയിച്ചതോടെ, പാർട്ടിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള നേതാക്കൾക്ക് തിരിച്ചടിയേറ്റു.

 

 

പാകിസ്താനിലെ ബലോചിസ്താനില്‍ ദൂരൂഹ സാഹചര്യത്തിലുള്ള തിരോധാനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ വര്‍ഷങ്ങളായി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. മാഹ്റംഗ് ബലോച്ചിന് ജീവപര്യന്തം തടവ്. 2024-ല്‍ ഒരു പ്രതിഷേധ പ്രകടനത്തിനിടയില്‍ അര്‍ദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസിലാണ് ക്വറ്റയിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്.

 

ഗ്രൂപ്പ് സിയിലെ നിർണായക മത്സരങ്ങളിൽ മൊറോക്കോ ഹെയ്തിയെയും ബ്രസീൽ സ്കോട്ലൻഡിനെയും നേരിടാനൊരുങ്ങുന്നു.നാളെ പുലർച്ചെ 3: 30 നാണ് മത്സരം.

 

ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന് വമ്പൻ കുതിപ്പ്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഗിൽ കരിയറിലെ മികച്ച റാങ്കായ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകനെന്ന നിലയിൽ തന്‍റെ ആദ്യ ഏകദിന പരമ്പര വിജയം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഗില്ലിന്‍റെ ഈ നേട്ടം.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *