ep

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം  ആവശ്യപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത് നൽകി. എന്നാൽ ബാങ്ക് ക്രമക്കേട് നിസാരമായി കാണുന്നില്ലെന്നും ഭരണ സമിതി പിരിച്ച് വിട്ടതുപോലും അതിന്റെ ഭാഗമായാണ് എന്ന് ഇടതുമുന്നണി കൺവീനറും  മന്ത്രി വിഎൻ വാസവനും പ്രതികരിച്ചു. നിക്ഷേപകർക്ക് നഷ്ടം വരാതേ നോക്കും എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സി പി ഐ എമ്മും വിശദീകരിച്ചു.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കോടതിയിൽ ഹർജി. കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. ഹർ‍ജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും.

സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാൻ  ഓഡിറ്റ് വ്യവസ്ഥയിൽ ഇളവു വരുത്തി സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി. കുടിശ്ശികയുള്ള വായ്പകളുടെ കരുതൽ തുക കുറച്ച് കാണിക്കാനാണ് നിര്‍ദ്ദേശം.ഓഡിറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശമെന്ന നിലയിൽ ഈ മാസം 12 നാണ് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.

പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതിൽ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.രണ്ട് വർഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. മുൻ എസ് സി ഡയറക്ടർ എ ജെ രാജൻ എസ് സി. വകുപ്പിലെ മുൻ ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സത്യദേവൻ, മുൻ ഡെവലപ്മെൻ്റ് ഓഫീസർ സി സുരേന്ദ്രൻ, വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയാണ് ശിക്ഷിച്ചത്.  കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി , പട്ടികജാതി വികസന ഡയറക്ടറേറ്റ് മുഖാന്തിരം ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ അഴിമതി നടന്നതായി തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ജഡ്ജ് പി. ഗോപകുമാർ കണ്ടെത്തിയിരുന്നു.

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിലും മഴ സാധ്യത.മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. ഇന്ന്  മുതൽ ഓഗസ്റ്റ് 2, വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതൽ 3 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അട്ടപ്പാടി മധു കൊലക്കേസിൽ  ഒരാൾ കൂടി കൂറുമാറി. 19-ാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ ഭീഷണി കൊണ്ടാണെന് ചൂണ്ടിക്കാട്ടി മധുവിന്‍റെ അമ്മയും സഹോദരിയും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *