വിവിധ പദ്ധതികളിന്മേൽ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനായി കേരളത്തിൽ നിന്നും എത്തിയ മന്ത്രിമാരെ കാണാൻ അവസരം നൽകാതെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ഗതാഗതമന്ത്രി ആൻ്റണി രാജു, ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ എന്നിവരാണ് ദില്ലിയിൽ റെയിൽവേ മന്ത്രിയടക്കം വിവിധ മന്ത്രിമാരെ കാണാനായി എത്തിയത്. റെയിൽവേ മന്ത്രിക്ക് പകരം സഹമന്ത്രിയെ കാണാനാണ് മന്ത്രിമാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം
കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങൾ ഒന്നും പ്രായോഗികം ആകുന്നില്ല. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം തുടങ്ങിയിട്ടും ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും സർക്കാരിന്റെ ഇടപെടൽ ഇത്തരം ബാങ്കുകളിൽ ഉണ്ടാവണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ വയോധിക മരിച്ച സംഭവം ഉണ്ടായി.
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് പരാമര്ശിച്ചതിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിനിടെ രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടി. നേരിട്ട് ഖേദം അറിയിക്കാൻ തയ്യാറാണെന്നും ചൗധരി അറിയിച്ചു.
അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതായി ചീഫ് സെക്രട്ടറി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 50 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.
കോളേജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കിക്കൊണ്ടു കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഉത്തരവ് ഇറക്കി. രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.യാത്ര പുറപ്പെടും മുമ്പ് ആർടി ഓഫീസുകളെ വിവരമറിയിക്കണമെന്നും പറയുന്നു. അടുത്തിടെ ബസ്സിന്റെ മുകളിൽ പൂത്തിരി കത്തിച്ച സംഭവം വിവാദമായിരുന്നു.
അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്‍റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജം. വാർത്ത ഡി വൈ എഫ് ഐ യെ അപമാനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം. പൊതുജനങ്ങളിൽ നിന്ന് ഒരു പിരിവും നടത്തിയിട്ടില്ല. ഡിവൈെഫ്ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നതെന്നും ഷിജു ഖാന്‍ വിശദീകരിച്ചു.