rain web

സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മീ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന്  കേന്ദ്ര ജലകമ്മീഷൻ  അറിയിച്ചു. മണിമലയാർ അപകടനിലയും കടന്ന് ഒഴുകുന്നു. മഴ കാണാതായി കൂടുതൽ നദികളിൽ സാധ്യത.

കണ്ണൂരിൽ അതീവ ജാഗ്രത,കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയിൽ ഒരു കുട്ടിയടക്കം നാല് പേർ മരിച്ചു.  എട്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങളിൽ അവധി

. അംഗൻവാടി കുട്ടികൾക്ക്  കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ അതത് അംഗൻവാടികൾ ശ്രമങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്കായതിനാൽ നാട്ടിൽ തന്നെ സഹായിക്കാൻ  ധാരാളം പേരുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും സഹായം അഭ്യർത്ഥിക്കാം. മിൽമയ്ക്കും സഹായിക്കാനാകും. അംഗൻവാടി പ്രീസ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസവും മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി. ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസമാണ് പാലും മുട്ടയും നൽകുന്നത്.

കേരളത്തിൽ  ഉണ്ടായ  രാജ്യത്തെ ആദ്യ മങ്കിപോക്സ്‌ മരണത്തിൽ കേന്ദ്രം ജാഗ്രതയിൽ. മങ്കിപോക്സ് ബാധിച്ച് മരിച്ച യുവാവിന് യുഎയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചതെങ്ങനയെന്ന് അന്വേഷിച്ച് കേന്ദ്രം യു എ ഇ അധികൃതരുമായി ബന്ധപ്പെട്ടു.രോഗി അസുഖവിവരം അധികൃതരെ അറിയിക്കാത്തത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രം.

2017 സെപ്തംബറിൽ കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചത് അനുസരിച്ചല്ലെന്ന് സന്ദര്‍ശന രേഖ വ്യക്തമാക്കുന്നു. മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വിധത്തിൽ സന്ദര്‍ശനം തീരുമാനിച്ചെങ്കിലും ക്ലിഫ് ഹൗസ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നും ഇത് മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം ആയിരുന്നു എന്നും സ്വർണ്ണക്കടത്തുകേസ്  പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

ലഹരി വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് എതിരായ ലഹരി മരുന്ന് കേസുകളിൽ തുടര്‍ നടപടി അവസാനിപ്പിക്കാൻ എക്സൈസ് വകുപ്പ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നൽകാൻ ഉദ്ദേശിച്ചാണ് എക്സൈസ് കമ്മീഷണറുടെ നടപടി. എൻ.ടി.പി.എസ് നിയമത്തിലെ 64 പ്രകാരം ചെറുപ്പക്കാർ ലഹരി വിമുക്തി നേടാൻ തയ്യാറാണെങ്കിൽ ബോണ്ട് വച്ച് അവരെ നല്ല നടപ്പിന് വിടാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ കേരളത്തിൽ ഇത് നടപ്പാക്കുന്നില്ല.

ഭാരോദ്വഹനത്തിൽ വനിതകളുടെ 71 കിലോ വിഭാഗത്തിൽ ഹർജീന്ദർ കൗർ വെങ്കലം നേടിയതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 9 മെഡലായി. സ്നാച്ചിൽ 93 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 119 കിലോയും ഉയർത്തിയാണ് ഹർജീന്ദർ വെങ്കലം സ്വന്തമാക്കിയത്.

അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വ്യോമ ആക്രമണത്തിലൂടെ വധിച്ചുവെന്ന് സ്ഥിരീകരിച്ച്  യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. നീതി നടപ്പായി എന്നാണ് ജോ ബൈഡൻ പ്രതികരിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *