ഒളിംപിക്സിലും ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. ഇതിന് മുമ്പ് ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് മാത്രമാണ് ലോക മീറ്റില്‍ ഇന്ത്യക്കായി ഒരു മെഡല്‍ നേടിയിട്ടുള്ളൂ. പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു വെങ്കലമായിരുന്നു സ്വന്തമാക്കിയത്. നീരജിനെ അഞ്ചു ബോബി ജോർജ്ജ് അഭിനന്ദിച്ചു
കോൺഗ്രസ്സിന്റെ തിരിച്ചു വരവ് എന്ന ലക്ഷ്യത്തോടെ യുഡിഎഫ് വിപുലീകരണം ആണ് സംസ്ഥാന നേതൃത്വത്തിന്റെ മുഖ്യ അജണ്ടയാക്കി കോഴിക്കോട് നടക്കുന്ന ചിന്താണ് ശിബിർ. ജനകീയ അടിത്തറ ശക്തിപ്പെടുത്തും. സി പിഎമ്മിനും ആർ എസ് എസിനും ഒരേ നയമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ചിന്തൻ ശിബിരത്തിൽ തീരുമാനമായി. ഒരു മാസത്തിനുളളിൽ സംസ്ഥാന കോൺഗ്രസിൽ പുന: സംഘടന പൂർത്തിയാക്കുമെന്ന് കോഴിക്കോട് പുരോഗമിക്കുന്ന ചിന്തൻ ശിബിറിൽ തീരുമാനം. പ്രവർത്തന മികവില്ലാത്ത ഡി സി സി അധ്യക്ഷന്മാരെ മാറ്റും. ജില്ലാ തലത്തിൽ അഴിച്ചു പണിയ്ക്കും വേദി ഒരുങ്ങുകയാണ്.
കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തിന് ശിബിരം ഇന്ന് സമാപിക്കും. അഞ്ച് ഉപസമിതികളായി തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉച്ചയോടെ ചേരുന്ന ജനറല്‍ കൗണ്‍സില്‍ അംഗീകരിക്കും. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പുതിയ നയരേഖയെ കുറിച്ചുള്ള കോഴിക്കോട് പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നടത്തും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതാണ് പ്രധാന അജണ്ട.
സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളിൽ നിര്‍ബന്ധിത വാര്‍ഷിക കണക്കെടുപ്പ് നിലച്ചിട്ട് ഏഴ്വര്ഷമാകുന്നു. ഭൂമി സംബന്ധമായ രേഖകളുടെ കൃത്യതയും പരിപാലനവും ഉറപ്പാക്കുന്നിനുള്ള കണക്കെടുപ്പ് നിലച്ചതോടെ വില്ലേജ് ഓഫീസ് രേഖകളിലെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ക്രയ വിക്രയങ്ങൾ മുതൽ കോടതി വ്യഹാരങ്ങൾക്ക് വരെ രേഖകളിലെ കൃത്യതയില്ലായ്മ തിരിച്ചടിയുമാണ്.ഒന്നിന് പിറകെ ഒന്നായി വന്ന പ്രളയം കോവിഡ് മഹാമാരി തെരഞ്ഞെടുപ്പ് തുടങ്ങിയ തിരക്കുകൾ മൂലം വാർഷിക കണക്കെടുപ്പ് നടത്താനായില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നു. തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട നല്‍കാതെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി ഭവനോട് കോവിന്ദ് വിടപറയുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം നിന്നപ്പോഴും രാജ്യത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരുന്നു.കെ ആര് നാരായണന് ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ദളിത് വിഭാഗത്തിലെ രണ്ടാമത്തെ വ്യക്തിയായിരുന്നു രാം നാഥ് കോവിന്ദ്.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. 360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്. ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടർ ആർ ശ്രീലക്ഷ്മിയെ ചുമതലപ്പെടുത്തി.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ചട്ടം ലംഘിച്ച് കോളേജിന് അനുമതി നൽകിയെന്ന് പരാതി. സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ പടന്ന ടി കെ സി എജുക്കേഷണൽ സൊസൈറ്റിക്ക് കോളജ് തുടങ്ങാൻ തിടുക്കത്തിൽ അനുമതി നൽകിയെന്നാണ് പരാതി. ചട്ടപ്രകാരം കോളജിന് അനുമതി നൽകേണ്ടത് സിന്റിക്കേറ്റാണ്. സർവ്വകലാശാല നിയമം അനുസരിച്ച് പുതിയ കോളേജ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കണം. എന്നാൽ ഇവിടെ സമിതി പരിശോധന നടത്തിയത് പോലും മെയ് മാസത്തിലാണ്. ചട്ടപ്രകാരം ആർട്സ് ആൻറ് സയൻസ് കോളജിന് അഞ്ച് ഏക്കർ ഭൂമി സ്വന്തമായി വേണമെങ്കിലും പടന്ന കോളജിനുള്ളത് നാല് ഏക്കർ മാത്രമാണ്. ഇതോടെ സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഗവർണർക്കും പരാതി നൽകി.