ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു . സ്വാതത്ര്യം കിട്ടിയതിന്റെ 75-ാം വർഷത്തിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു വനിത, രാഷ്ട്രപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി നിയുക്ത രാഷ്ട്രപതി പാർലമെന്റിലെ സെൻട്രൽ ഹാളിൽ പ്രവേശിച്ചു. നിയുക്ത രാഷ്ട്രപതിയെയും രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് സ്വീകരിച്ചു. സത്യപ്രതിഞ്ജ ചടങ്ങിന് മുന്നോടിയായി ദ്രൗപതി മുർമു ഗാന്ധിജിയുടെ സ്മൃതികുടീരമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. കണ്ണൂർ പിണറായിയിൽ ആർ.എസ്.എസ് പ്രവർത്തകൻ പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ പിണറായിയിൽ ആർ എസ് എസ് – സി പി ഐ എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി പി ഐ എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർ.എസ്.എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നയാളാണ് ജിംനേഷ് എന്നും ആശുപത്രിയിൽ വച്ചാണ് ഇയാൾ കുഴഞ്ഞ് വീണ് മരിച്ചതെന്നും പൊലീസ് പറയുന്നു.
എകെജി സെൻറർ ആക്രമണക്കേസിലെ പ്രതിക്കും സഹായിക്കും ഉള്ള സി പി ഐ എം ബന്ധത്തിൻ്റെ പേരിൽ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്നു സൂചന.എകെജി സെന്റർ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പോലീസിന് വ്യക്തമായ സൂചനകൾ കിട്ടിയിരുന്നു. എന്നാൽ പ്രതിയുടെ സഹായിയെന്ന് സംശയിക്കുന്ന തട്ടുകടക്കാരൻ്റെ സിപി ഐ എം ബന്ധം പുറത്തു വന്നതോടെ അന്വേഷണം നിർത്തി ക്രൈം ബ്രാഞ്ചിനു കൈമാറി എന്നാണ് ഉയരുന്ന വിവരം. ജൂൺ മൂപ്പതിന് രാത്രിയാണ് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്.
ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പ്രതിഷേധ സമരവുമായി കോൺഗ്രസ്. ഇന്ന് കലക്ടറേറ്റിനുമുന്നിൽ ഡിസിസിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് ധർണ . പത്രപ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും പറഞ്ഞു. നിയമനം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്യു
യു ഡിഎഫിൽ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല എന്നും പോയവരെല്ലാം കൃത്യമായ അജൻഡയുടെ അടിസ്ഥാനത്തിലാണ് പോയത്’എന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ്. മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നും, എല്‍ഡിഎഫിലെ അസംതൃപ്തരായ കക്ഷികളുടെ സാഹചര്യം പ്രയോജനപ്പെടുത്തുകയും വേണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മോൻസ് ജോസഫ്. കോഴിക്കോട് ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്റിന് എതിരായി പ്രദേശവാസികളായ വനിതകൾ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് കെ കെ രമയും യുഡിഎഫും എത്തി. കെ കെ രമയ്ക്കൊപ്പം യുഡിഎഫ് എം എല്‍ എ യായ വി ടി ബല്‍റാം , കൂടാതെ പ്രദേശത്തെ കൗണ്‍സിലര്‍, മുന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരും ഇവര്‍ക്ക് പിന്തുണയായി എത്തി. ആവിക്കലെന്ന തീരപ്രദേശത്ത് താമസിക്കുന്ന സാധാരണ കുടുംബങ്ങളിലെ നൂറിലേറെ സ്ത്രീകളാണ് സംഗമത്തിനെത്തിയത്.
|
|