ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്സ്വാഗണ്‍ ഇന്ത്യ വിര്‍റ്റസ് മിഡ്സൈസ് സെഡാന്റെയും ടൈഗണ്‍ മിഡ്സൈസ് എസ്യുവിയുടെയും പുതിയ ഹൈലൈന്‍ പ്ലസ് വകഭേദങ്ങള്‍ പുറത്തിറക്കി. ഈ പുതിയ വേരിയന്റുകള്‍ 1.0ലി ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ മാത്രമായി വാഗ്ദാനം ചെയ്യുന്നു. ഫോക്സ്വാഗണ്‍ വിര്‍ടസ് ഹൈലൈന്‍ പ്ലസ് മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് യഥാക്രമം 13.88 ലക്ഷം രൂപയും 14.98 ലക്ഷം രൂപയുമാണ് വില. ഫോക്സ്വാഗണ്‍ ടൈഗണ്‍ ഹൈലൈന്‍ പ്ലസ് മാനുവലിന് 14.27 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 15.37 ലക്ഷം രൂപയുമാണ് വില. ഫോക്സ്വാഗണ്‍ വിര്‍ടസ് ജിടി ലൈന്‍ (1.0ലി പെട്രോള്‍ എഞ്ചിനില്‍ മാത്രം ലഭ്യമാണ്), ജിടി പ്ലസ് സ്പോര്‍ട്ട് (1.5ലി എഞ്ചിന്‍ മാത്രം വാഗ്ദാനം ചെയ്യുന്നു) എന്നീ വകഭേദങ്ങളും അവതരിപ്പിച്ചു. ടൈഗണ്‍ ജിടി ലൈന്‍ 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിനും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലും ലഭ്യമാണ്.