ാജ്യത്തെ വാഹനപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ പ്രധാന കാര്‍ ലോഞ്ചുകളില്‍ ഒന്നാണ് അഞ്ച് ഡോര്‍ മഹീന്ദ്ര ഥാര്‍. കമ്പനി ഈ മോഡല്‍ വിപുലമായി പരീക്ഷിക്കുകയാണ്. വാഹനം ഇപ്പോള്‍ അതിന്റെ വിപണി ലോഞ്ചിനോട് അടുത്തിരിക്കുന്നു. 2024 പകുതിയോടെ ലോഞ്ച് പ്രതീക്ഷിക്കുന്നു. ഈ ലൈഫ്സ്റ്റൈല്‍ ഓഫ്-റോഡ് എസ്യുവിയുടെ പ്രൊഡക്ഷന്‍-റെഡി പതിപ്പിന് മഹീന്ദ്ര ഥാര്‍ അര്‍മദ എന്ന് പേരിടാന്‍ സാധ്യതയുണ്ട്. മൂന്ന് ഡോര്‍ പതിപ്പിനെ അപേക്ഷിച്ച് ഒരു പ്രീമിയം ഓഫറായിട്ടായിരിക്കും പുത്തന്‍ ഥാര്‍ അര്‍മ്മദ എത്തുക. ക്യാബിനിനുള്ളില്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനുകളുമായിട്ടായിരിക്കും അഞ്ച്-ഡോര്‍ ഥാര്‍ അര്‍മദ എത്തുക. സുരക്ഷയുടെ കാര്യത്തില്‍, ആറ് എയര്‍ബാഗുകളും പിന്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകളും വാഗ്ദാനം ചെയ്യുന്ന 5-ഡോര്‍ ഥാര്‍ അര്‍മദ അതിന്റെ 3-ഡോര്‍ എതിരാളിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കോര്‍പിയോ ച മായി പങ്കിട്ടിരിക്കുന്ന ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മ്മിച്ച , 5-ഡോര്‍ ഥാര്‍ അര്‍മ്മദ അതിന്റെ സസ്പെന്‍ഷന്‍ സജ്ജീകരണം കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതില്‍ അഞ്ച്-ലിങ്ക് യൂണിറ്റും വാട്ടിന്റെ ലിങ്കേജും ഉള്‍പ്പെടുന്നു. ഫ്രീക്വന്‍സി ഡിപന്‍ഡന്റ് ഡാംപറുകള്‍ 5-സീറ്റര്‍ മോഡലില്‍ നിന്നും സ്വീകരിക്കാന്‍ സാധ്യതയുണ്ട്.