മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവലി’ലെ പുത്തന്‍ ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ‘റെഡ്ബാക്ക്’ എന്ന ടൈറ്റിലോടെ പുറത്തു വന്നിരിക്കുന്ന ഗാനം രചിച്ച് ഈണം പകര്‍ന്നത് ചിത്രത്തിന്റെ സംവിധായകനായ ജിതിന്‍ കെ ജോസ് തന്നെയാണ്. അദ്യാന്‍ സയീദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിന്റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിലാണ് ഈ ഇംഗ്ലീഷ് ഗാനം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. നേരത്തെ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സ്‌പോട്ടിഫൈ പ്ലാറ്റ്‌ഫോമിലൂടെ ഓഡിയോ ജൂക്‌ബോക്‌സ് ആയി പുറത്തു വന്നിരുന്നു.
