ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’. സംവിധാനം രഞ്ജിത് ശങ്കറാണ്. ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നായികയായി എത്തുന്ന മഹിമാ നമ്പ്യാരും ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 11നാണ് ജയ് ഗണേഷ് സിനിമ റിലീസ് ചെയ്യുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും രഞ്ജിത് ശങ്കറും ചേര്‍ന്ന് ഉണ്ണി മുകുന്ദന് ഫിലിംസ്, ഡ്രീംസ് എന്‍ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു.