ജെമിനി എഐയുടെ കരുത്തില്‍ പുതിയ ഇമേജ് ജനറേഷന് ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ ഡോക്സിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചര്‍ വരുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആളുകളുടെയും ലാന്‍ഡ്സ്കേപ്പുകളുടെയും മറ്റും ഫോട്ടോറിയലിസ്റ്റിക് ഇമേജുകള്‍ കൂടുതല്‍ വ്യക്തതയോടെ സൃഷ്ടിക്കാനാകും. ഗൂഗിളിന്റെ ഏറ്റവും പുതിയ ഇമേജന്‍ 3 മോഡല്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോറിയലിസ്റ്റിക് ഇമേജുകള്‍ ഗൂഗിള്‍ ഡോക്സില് ഡയറക്ട് ക്രിയേറ്റ് ചെയ്യാനുള്ള കഴിവാണ് ജെമിനി വാഗ്ദാനം ചെയ്യുന്നത്. ഈ ടെക്സ്റ്റ്-ടു-ഇമേജ് എഐ മോഡല്‍ ഉപയോക്താക്കളെ ഡീറ്റെയ്ല്ഡ് വിഷ്വലുകള്‍ ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുമെന്നും സൂചനയുണ്ട്. ഇതോടെ ഡോക്സിലെ ജെമിനി ഉപയോക്താവിന്റെ നിര്‍ദേശം അടിസ്ഥാനമാക്കി ചിത്രം ജനറേറ്റ് ചെയ്യും. ജെമിനി ബിസിനസ്സ്, ജെമിനി എന്റര്‍പ്രൈസ്, ജെമിന് എജ്യൂക്കേഷന്‍ പ്രീമിയം, ഗൂഗിള്‍ വണ്‍ എഐ തുടങ്ങിയ ആഡ്-ഓണുകളുള്ള ഗൂഗിള്‍ വര്‍ക്ക്പ്ലേസില്‍ ഉപഭോക്താക്കള്‍ക്ക് ഇമേജ് ജനറേഷന് ഫീച്ചര്‍ ലഭ്യമാണ്.
ഗൂഗിള്‍ ഡോക്സില് പുതിയ എഐ ഫീച്ചര്‍
