വെറും കൈയും കാലുകളും ഉപയോഗിച്ച് എട്ട് നിലയുള്ള കെട്ടിടത്തില്‍ നിന്നും അനായാസമായി താഴെ ഇറങ്ങുന്ന ഒരു യുവാവ്. ലിഫ്റ്റില്‍ ഇറങ്ങിപ്പോകുന്നതിനേക്കാള്‍ വേഗത്തിലും അനായാസമായുമാണ് യുവാവ് കെട്ടിടത്തില്‍നിന്നു താഴോട്ടിറങ്ങുന്നത്. എക്സ് പ്ളാറ്റ്ഫോമില്‍ ക്രേസി ക്ലിപ്സ് എന്ന അക്കൗണ്ടുടമയാണ് ഇങ്ങനെയൊരു വീഡിയോ പങ്കുവച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ 30 കോടി പേരാണ് ഈ വീഡിയോ കണ്ട് അഭ്ദുതം രേഖപ്പെടുത്തിയത്. വീഡിയോയിലെ അഭ്യാസിയെ ചിലര്‍ അഭിനന്ദിച്ചു. മ0ു് ചിലര്‍ അതിലെ അപകട സാധ്യത ചൂണ്ടിക്കാണിച്ച് ഗുണദോഷിച്ചിട്ടുമുണ്ട്. എന്നാല്‍ അഭ്യാസിയുടെ വിശദാംശങ്ങളൊന്നും വീഡിയോയില്‍ പങ്കുവച്ചിട്ടില്ല.