ജന്മിയായിരുന്നെങ്കിലും അയാള്‍ നീതിമാ നായിരുന്നു. ജീവിതകാലമത്രയും നീതിമാനായി ജീവിച്ചു. കൊച്ചു മകനും മുത്തച്ഛന്റെ പാത പിന്തുടര്‍ന്നു. എങ്കിലും ഇരുവര്‍ക്കും തിക്താനുഭവങ്ങളേറെയുണ്ടായി. നീതിമാന്‍മാര്‍ ഒരിക്കലും പരാജിതരാകില്ല എന്നാണ് ആപ്ത വാക്യം. ഒരു ത്രില്ലര്‍ കഥ പോലെയാണ് തുടക്കം. ഒന്നിനു പുറകെ ഒന്നായി കടന്നു വരുന്ന സംഭവവികാസങ്ങള്‍ ആരിലും ആശങ്കയുണര്‍ത്തും. വായനാസുഖമുള്ള ഒരു നല്ല കുടുംബക്കഥയാണ് ‘നെടുവീര്‍പ്പുകള്‍’
മൂപ്പതിലേറെ നല്ല നോവലുകള്‍ രചിച്ചിട്ടുള്ള വിജെ മാത്യൂസിന്റെ മറ്റൊരു ക്ലാസിക്. ‘നെടുവീര്‍പ്പുകള്‍’. വി.ജെ മാത്യൂസ് വന്യംപറമ്പില്‍. കറന്റ് ബുക്‌സ് തൃശൂര്‍. വില 218 രൂപ.