വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം നയന്‍താര – വിഘ്‌നേശ് ശിവന്‍ വിവാഹ ഡോക്യുമെന്ററി വീഡിയോ പുറത്തിറക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും ഡോക്യുമെന്ററിയുടെ ദൈര്‍ഘം. റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദീപാവലി ദിവസം ഡോക്യുമെന്ററി സ്ട്രീം ചെയ്‌തേക്കും. ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയന്‍താരയ്ക്കും വിഘ്‌നേശിനും നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത്. ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം. നയന്‍താരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്‌നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ വിവാഹ വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.